2014 ഒക്‌ടോബർ 8, ബുധനാഴ്‌ച
2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച
ഛോട്ടാബയോഗ്രഫി- 16
ഗൂഗിളിൽ ഭൂമിയുടെ ചിത്രത്തിനുവേണ്ടി തപ്പിനടക്കുമ്പോഴാണ് പെൺകുട്ടിയിൽ കണ്ണുകൾ ഫോക്കസ്സുചെയ്തത്.
എന്റെ നോട്ടം കണ്ട്, മധുരമുള്ള ശബ്ദത്തിൽ അവൾ പറഞ്ഞു :
‘ശ്രീകുമാരേട്ട, താങ്കൾ എന്നെ വെറുതേയിങ്ങനെ തുറിച്ചുനോക്കുന്നതെന്തിന്?.
ഞാൻ ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദുവല്ല.
ദൈവം എനിക്ക് ചുറ്റും വിസ്തൃതമായ ഒരു പ്രകൃതിസൌന്ദര്യംതന്നെ ഒരുക്കിവെച്ചിരിക്കുന്നു.
താങ്കൾ അങ്ങോട്ട് കണ്ണുകളയച്ച് എന്നെ അപ്രസക്തയാക്കുക. മാത്രമല്ല ഈ പ്രകൃതിദൃശ്യം താങ്കൾക്ക് ഒരു കവിതയെഴുതാനും ഉപകരിച്ചേക്കും’.
ഇടർച്ചയോടെ ഞാൻ അവളോട് പറഞ്ഞു :
‘ ഞാൻ പറയുന്നതു നീ കേൾക്കൂ.എന്റെ ആത്മകഥയോടുചേർക്കാനുള്ള ഒരു ഫോട്ടോ തിരഞ്ഞുനടക്കുകയായിരുന്നു ഞാൻ. അതിനിടയിൽ കെട്ടനെയ്യിന്റെ മണമുള്ള ഒരു വൃദ്ധൻ എതിരേ വന്നു. അയാളുടെ പല്ലുകൾ ആയുധങ്ങളെന്നവണ്ണം തിളങ്ങിയിരുന്നു. തുരുമ്പിച്ച കാമബാണങ്ങളുമായി അയാൾ നിന്നെത്തേടി നടക്കുകയാണ്. ആ ദുഷ്ടനിൽ നിന്ന് ഞാനല്ലാതെ നിന്നെയാരു രക്ഷിക്കാൻ ? അതുകൊണ്ടാണ് ഞാൻ നിന്നെത്തന്നെയിങ്ങനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്’.
പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പുഴയിൽച്ചാടി നീന്തിമറഞ്ഞു.....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)